.
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റത്തെ ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ശബാബ് നഗറിൽ പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. നമസ്കാരത്തിനും ഖുത്തുബക്കും എം.എം. ബഷീർ മദനി നേതൃത്വം നൽകി. വിശ്വാസവും സംസ്കാരവും കാത്ത് സൂക്ഷിക്കുന്നതോടൊപ്പം മാനവ സാഹോദര്യം മങ്ങലേൽക്കാതെ നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങുകൾക്ക് കെ.എൻ.എം, ഐ.എസ്.എം, ഐ.ജി.എം, എം.എസ്.എം പ്രവർത്തകരായ പി.പി.ഹസൻ, എം.എം.ഷംസുദ്ദീൻ, കെ.എസ്.ഹസൈനാർ, സി.എ. അൻവർ, ടി.എസ് അഹമ്മദ് ഫർഹാൻ, ഹിദായത്ത് വി.എം, ഫിദ ജവാദ് തുടങ്ങിയവർ നേതൃത്വം നൽകി.