കാലടി: നവയുഗ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കാഞ്ഞൂർ 14-ാo വാർഡിൽ താമസിക്കുന്ന എൽ. കെ. ജി മുതൽ 10-ാo ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രവതി രാജൻ ഉദ്ഘാടനം ചെയ്തു. എം.കെ. ലെനിൻ അദ്ധ്യക്ഷനായി. ഫോക്‌ലോർ അവാർഡ് ജേതാവ് പ്രശാന്ത് പങ്കൻ മുഖ്യാതിഥിയായിരുന്നു. അജയ് മനോജ്‌, സിജു ഈട്ടുങ്ങപ്പടി, ടി.എസ്. ഷിനു, പി.വി. സാജു എന്നിവർ സംസാരിച്ചു.