y

മരട്: നഗരസഭ 9-ാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കെ. ബാബു എം.എൽ.എ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഡിവിഷനിലെ 250 ഓളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൻസൺ പീറ്റർ നിർവഹിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബേബി പോൾ, ബിനോയ് ജോസഫ്, റിനി തോമസ്, ശോഭ ചന്ദ്രൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആന്റണി കളരിക്കൽ, കൗൺസിലർമാർ എന്നിവർ സംസാരിച്ചു