
കൊച്ചി: ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഐ.സി.എൽ ടൂർ ആൻഡ് ട്രാവൽസിന്റെ നവീകരിച്ച ഷോറൂം കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഉമ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.എൽ ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ.കെ.ജി അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ദുബായ് ആസ്ഥാനമാക്കി ഐ.സി.എൽ ഫിൻകോർപ് ടൂർ ആൻഡ് ട്രാവൽസ് വളർച്ചയുടെ പടവുകൾ കയറുകയാണെന്ന് ലാറ്റിൻ അമേരിക്കൻ ഗുഡ് വിൽ അംബാസിഡർ കൂടിയായ അഡ്വ.കെ.ജി അനിൽകുമാർ പറഞ്ഞു. ദുബായിലെ ഏറ്റവും വലിയ ഡെസർട്ട് ക്യാമ്പുകളിലൊന്ന് ഐ.സി.എല്ലിന് സ്വന്തമാണ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ദോ ക്രൂയ്‌സ് ഐ.സി.എൽ ടൂർ ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിൽ ദുബായിയിൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എൽ ഫിൻകോർപ് സി.എഫ്.ഒ കെ.മാധവൻകുട്ടി, കമ്പനി സെക്രട്ടറി ടി.വി വിശാഖ്, എ.ജി.എം(ഓപ്പറേഷൻ) കെ.രാമചന്ദ്രൻ, എ.ജി.എം (ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ്‌സ്) സതീശൻ കെ.പി, സീനിയർ എച്ച്.ആർ മാനേജർ സാം മാളിയേക്കൽ എന്നിവർ പങ്കെടുത്തു.