
മൂവാറ്റുപുഴ: ലൈബ്രറി മാനേജ്മെന്റ് സംവിധാനം ആധുനികവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഗ്രന്ഥശാലകളിൽ ഏകികൃത സോഫ്റ്റ് വെയർ സംവിധാനമായ 'പബ്ലിക്" ഒരുക്കാൻ ലൈബ്രേറിയന്മാർക്കും ലൈബ്രറി സെക്രട്ടറിമാർക്കും നൽകുന്ന പരിശീലനത്തിന് തുടക്കമായി. മൂവാറ്റുപുഴ എസ്.എൻ.ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ പരിശീലന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, കെ.പി. രാമചന്ദ്രൻ, ജോസ് കരിമ്പന, കെ.എൻ. മോഹനൻ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു. ജയ്സൺ കക്കാട്, ദീപക് സുദർശൻ എന്നിവർ ലൈബ്രേറിയന്മാർക്ക് ക്ലാസെടുത്തു. ഇന്ന് ലൈബ്രറി സെക്രട്ടറിമാർക്ക് പരിശീലനം നൽകും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ നിർവഹിക്കും. ഡി.ആർ. രാജേഷ്, കെ.എം. മോഹലീസ് എന്നിവർ ക്ലാസെടുക്കും.