തൃപ്പൂണിത്തുറ: അത്തച്ചമയ ആഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നഗരസഭ കൗൺസിലിൽ നടന്ന കമ്മിറ്റി രൂപീകരണം എൽ.ഡി.എഫ്-യു.ഡി.എഫ് ബന്ധത്തിന്റെ അഴിമതി തുറന്നു കാട്ടുന്നുവെന്ന് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി. അജിത് കുമാർ പറഞ്ഞു.
ട്രേഡ് ഫെയർ, പ്രോസഷൻ, പരസ്യം, സുവനീർ, കലാപരിപാടി, മത്സരങ്ങൾ എന്നിങ്ങനെയുള്ള പ്രധാന കമ്മിറ്റി ചുമതലകൾ എല്ലാം തന്നെ വ്യക്തമായ സാമ്പത്തിക തിരിമറി അജണ്ടയോടെ സി.പി.എം തന്നെ കയ്യടക്കി വച്ചിരിക്കുന്നു. ബി.ജെ.പിയ്ക്ക് ചുമതല നല്കിയാൽ ലക്ഷ്യമിട്ടിരിക്കുന്ന തിരിമറികൾ നടത്താൻ സാധിക്കില്ല എന്ന ധാരണയുള്ളതിനാലാണ് അവരെ പ്രധാന കൺവീനർ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
അത്താഘോഷത്തിന്റെ മറവിൽ എൽ.ഡി.എഫ് ഭരണസമിതി നടത്തുന്ന പകൽകൊള്ള ബി.ജെ.പി തുറന്ന് കാട്ടുമെന്ന് അജിത്ത് പറഞ്ഞു.