കാലടി: പുതിയേടം ഗ്രാമീണ വായനശാല വായനാദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. ശക്തൻ തമ്പുരാൻ യു.പി സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിജയികൾക്ക് വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ രഘു, ലൈബ്രറി സെക്രട്ടറി സുരേഷ് കുമാർ സമ്മാനദാനവും നിർവഹിച്ചു. വായനാ ദിന പുരസ്കാരം ഗീതാ ചന്ദ്രന് സമ്മാനിച്ചു. സ്കൂൾ എച്ച്.എം ശ്രീമതി ശ്രീജ വർമ്മ, അദ്ധ്യാപകരായ വിദ്യ, സുമ, ഉഷ നന്ദൻ എന്നിവർ സംസാരിച്ചു.