മൂവാറ്റുപുഴ: നിർമല കോളേജിൽ (ഓട്ടോണോമസ്) ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ടൂറിസം, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. 22ന് വൈകിട്ട് 4 മണി വരെ www.nirmalacollege.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ പട്ടികജാതി- പട്ടിക വർഗ ക്വാട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ ഫീസ് ആവശ്യമില്ല. കോഴ്‌സുകൾ മാറ്റുവാനും പുതിയ അപേക്ഷകർക്ക് രജിസ്റ്റർ ചെയ്യാനുമുളള അവസരവും ഉണ്ടാകും. റാങ്ക് ലിസ്റ്റ് ജൂൺ 23 ന് കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.