 
കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും സി.ജെ സ്മാരക സ്കൂൾ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടന്ന പുസ്തകോത്സവത്തിൽ കുട്ടികൾക്കുള്ള പുസ്തക വിതരണം ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജെമി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ജിജി എ. മാത്യു, ലൈബ്രറി കൺവീനർ വി.എൻ. ഗോപകുമാർ, ടി.ടി.ഐ പ്രിൻസിപ്പൽ ജിലു വർഗീസ്, ജയാ മാത്യു, സജിനി പി. നായർ, ജാൻസി ജോൺ, മേരി പി. കുര്യൻ, സരിത മാത്യു, വി. എൻ. ബിജി, ബീന എബ്രാഹാം എന്നിവർ സംസാരിച്ചു.