ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെറിറ്റ് അവാർഡ് 2024 ഇന്ന് രാവിലെ പത്തിന് ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും.

കെ.ജെ.യു ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ മുഖ്യപ്രഭാഷണം നടത്തും.

എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആലുവ ഗവ. ഗേൾസ് ഹൈസ്കൂളിനെയും പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഹയർ സെക്കൻഡറി സ്കൂളിനെയും ആദരിക്കും.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. ഷാജി, സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ, ബോബൻ ബി. കിഴക്കേത്തറ, ശ്രീമൂലം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, ശശി പെരുമ്പടപ്പിൽ, സജോ സഖറിയ, എം.ജി. സുബിൻ, എസ്.എ. രാജൻ, എം.പി. നിത്യൻ, ആർ. പത്മകുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ.എം. ബിന്ദു, ഹെഡ്മിസ്ട്രസ് വി.വി. അനിത എന്നിവർ പങ്കെടുക്കും.