തൃപ്പൂണിത്തുറ: കൊച്ചിൻ സംഗീതിക മ്യൂസിക് ക്ലബ്ബിന്റെ ഒന്നാം വാർഷികം ലോക സംഗീത ദിനമായ ഇന്ന് വൈകിട്ട് 6 ന് ലായം കൂത്തമ്പലത്തിൽ നടക്കും. മരട് ജോസഫിൻ്റെ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. പ്രശസ്‌ത കലാകാരൻമാരെ ആദരിക്കും. ഗാനരചയിതാവ് ആർ.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർമാരായ പി.കെ. പീതാംബരൻ, റോയി തിരുവാങ്കുളം എന്നിവർ പങ്കെടുക്കും. തുടർന്ന്
നാടക-ചലച്ചിത്ര ഗാനമേള- സ്‌മൃതി മധുരം.