
കൊച്ചി: ഓസ്‌ട്രേലിയിലെ ബ്രിസ്‌ബെയിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ ആസ്‌ട്രേലിയൻ ഫ്രണ്ടസ്ഷിപ്പ് അസോസിയേഷനും വിൻഗ്രൂപ്പ് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ ഇൻഡോ ആസ്‌ട്രേലിയ എക്‌സലൻസ് അവാർഡിലെ വിവിധ വിഭാഗത്തിൽ മലയാളികൾക്ക് പുരസ്‌കാരം. ഡബ്ല്യു.ബി.സി ബോക്‌സിംഗ് ചാമ്പ്യനായ കെ.എസ്. വിനോദ്, സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. കെ.വി. സാബു, ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന മോബി കെ. ബാബു എന്നിവരാണ് അവാർഡിന് അർഹരായ മലയാളികൾ. കായിക മേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 2023ലെ ഡബ്ല്യു.ബി.സി ബ്രിസ്‌ബെയിൻ ക്യൂൻസ് ലാൻഡ് പാർലമെന്റ് ഹാളിൽ ഇന്ന് അവാർഡുകൽ വിതരണം ചെയ്യും. ഓസ്‌ട്രേലിയൻ പാർലമെന്റ് സ്പീക്കർ മിൽട്ടൺ ഡിക്ക് എം.പി ഉദ്ഘാടനം ചെയ്യും.