
കൊച്ചി: ബെസ്റ്റിനേഷൻ ഹോളിഡേയ്‌സിന്റെ നവീകരിച്ച ഓഫീസ് കൊച്ചി മറൈൻഡ്രൈവിൽ മാനേജിംഗ് ഡയറക്ടർ ഷൈബിൻ വർഗീസ് മാത്യു, ഡയറക്ടർ ആൻഡ് സി.ഇ.ഒ ജീന ഫെർണാണ്ടസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ജംഗ്ഷന് സമീപം സ്വപ്നിൽ എൻക്ലേവിന്റെ രണ്ടാം നിലയിലാണ് ഓഫീസ്.
ബെസ്റ്റിനേഷൻ ഹോളഡേയ്‌സ് ഫാ. ആന്റണി ജിബിൻ തുണ്ടിയിൽ ആശിർവദിച്ചു. ടൂറിസം രംഗത്ത് ഇരുപത്തിരണ്ടിലധികം വർഷത്തെ പ്രവർത്തി പരിചയമുള്ള ജീന ഫെർണാണ്ടസിന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ പ്രവർത്തനം.
ബെസ്റ്റിനേഷൻ ഹോളിഡേയ്സിൽ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമുള്ള ദേശീയ അന്തർദേശീയ പാക്കേജുകൾ ലഭിക്കും. മലയാളികളായ ടൂർ ഓപ്പറേറ്റർമാരടക്കം വിപുലമായ സൗകര്യങ്ങളോടെയാണ് ഓരോ യാത്രയും സംഘടിപ്പിക്കുന്നത്.