
കൊച്ചി: ശിവസേന പതിറ്റാണ്ടുകളായി നടത്തിവരുന്നത് സാമൂഹിക ജനക്ഷേമ പ്രനർത്തനങ്ങളാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പറഞ്ഞു. ശിവസേനയുടെ 58-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുധീർ ഗോപി അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷിബു മുതിപിലക്കാട്, യുവസേന ഓർഗനൈസിംഗ് സെക്രട്ടറി എം.എസ്. വെശാഖ്, ജില്ലാ സെക്രട്ടറി ജോണി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പാർട്ടി ആരംഭിച്ച ജനക്ഷേമ പദ്ധതിയുടെ ഭാഗമായി ഒരു കുടംബത്തിന് ഒരാട് പദ്ധതി പ്രകാരം ആടുകളെ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, രോഗികൾക്ക് ചികിത്സാ സഹായം, വീടില്ലാത്തവർക്ക് വീട് തുടങ്ങിയ പദ്ധതികൾക്ക് പ്രഖ്യാപിച്ചു.