അങ്കമാലി: ഓൾ കേരള ആർട്ടിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ സംഗീതവിരുന്നും സമ്മേളനവും നടക്കും. ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് നൈജോ എബ്രഹാം അദ്ധ്യക്ഷനാകുന്ന സമ്മേളനം ചലച്ചിത്ര സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്യും.