1
പള്ളുരുത്തിയിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രതിഷേധം

പള്ളുരുത്തി: ഇടതു വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തെ കരിവാരി തേയ്‌ക്കാനുള്ള നീക്കത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. സാമൂഹ്യനീതി കർമ്മസമിതി പ്രവർത്തകരുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം. പള്ളുരുത്തി അഴകിയകാവ് ക്ഷേത്ര മൈതാനിയിൽ യൂത്ത് മൂവ്മെൻ്റ് ജോ. സെക്രട്ടറി ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് പ്രസിഡന്റ് ടി.പി. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു. സാമൂഹ്യനീതി കർമ്മസമിതി താലൂക്ക് സംയോജകൻ പി.വി. ജയകുമാർ, എൻ. എസ്.എസ് കരയോഗത്തിനു വേണ്ടി കൃഷ്ണൻകുട്ടി, വൈശ്യ സമാജത്തിന്റെ പള്ളുരുത്തി മേഖല സെക്രട്ടറി കെ.ബി. കൃഷ്ണകുമാർ, ധീവരസഭ താലൂക്ക് പ്രസിഡന്റ് മോഹനൻ, ഹിന്ദു ഐക്യവേദി ജന. സെക്രട്ടറി പി.പി. മനോജ്, എം.എച്ച്. ഭഗവത് സിംഗ്, രാഗിണി തുളസീദാസ്, വി.കെ. സുദേവൻ, കെ.കെ. റോഷൻ കുമാർ, സുധേഷ്, കെ.യു. ഉമേഷ് എ.കെ. അജയകുമാർ എന്നിവർ സംസാരിച്ചു.