പള്ളുരുത്തി: ജലഅതോറിട്ടി​യുടെ കരുവേലിപ്പടി സെക്ഷന് കീഴീലുള്ള പള്ളുരുത്തിയിലെ രണ്ട് ശുദ്ധജല സംഭരണികൾ ശുചീകരിക്കാൻ നടപടി. ഇന്ന് മുതൽ സംഭരണികൾ ശുചീകരണ ജോലികൾ ആരംഭിക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ശനി,ഞായർ ദിവസങ്ങളിൽ കൊച്ചി നഗരസഭ 12 മുതൽ 21 വരെയുള്ള ഡിവിഷനുകളിൽ ഭാഗികമായി കുടിവെള്ളം മുടങ്ങും. മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് സംഭരണികൾ ശുചീകരിക്കാൻ നടപടിയായത്.2014 ഈ ശുദ്ധജല സംഭരണികൾ ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമ്പി സുബ്രഹ്മണ്യം മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ എല്ലാ വർഷവും സംഭരണികൾ ശുചീകരിക്കണമെന്ന് ഉത്തരവിട്ടിരുന്നു.എന്നാൽ ഒരു ടാങ്ക് കഴിഞ്ഞ നാല് വർഷവും മറ്റൊരു ടാങ്ക് രണ്ട് വർഷവുമായി ശുചീകരിച്ചിട്ടില്ലെന്ന് പരാതിയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കമ്മി​ഷൻ ഇടപെട്ടത്.