
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികൾ തിരഞ്ഞെടുക്കുന്ന ഔട്ട്‌ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2024ൽ മികച്ച പ്രകടനവുമായി ആസ്റ്റർ മെഡ്സിറ്റി. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി എന്നീ നേട്ടങ്ങളാണ് ആസ്റ്റർ മെഡ്സിറ്റി സ്വന്തമാക്കിയത്. മികച്ച ആശുപത്രികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായാണ് ഔട്ട്‌ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് പട്ടിക പുറത്തുവിടുന്നത്. ആസ്റ്റർ മെഡ്സിറ്റി നൽകുന്ന ഉന്നതനിലവാരമുള്ള ചികിത്സാസേവനങ്ങൾക്കുള്ള അംഗീകാരമാണ് പട്ടികയിലെ ഉയർന്ന സ്ഥാനമെന്ന് അധികൃതർ പറഞ്ഞു. നേരത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ യൂറോളജി ആശുപത്രി എന്ന അംഗീകാരം ആസ്റ്റർ മെഡ്സിറ്റിക്ക് ലഭിച്ചിരുന്നു.