vennala

കൊച്ചി: വെണ്ണല ഗവ. ഹൈസ്‌കൂളിലെ വായനാ ദിനാചരണം കൊച്ചി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചലച്ചിത്ര താരം ആര്യ സലിമും നിർവഹിച്ചു. ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലെ വീരാൻ കുട്ടി മാഷിന്റെ ''സ്മാരകം'' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം സ്‌കൂളിലെ ഇതര സംസ്ഥാന കുട്ടികൾ അരങ്ങിലെത്തിച്ചു. മലയാളം അദ്ധ്യാപകനായ വിഷ്ണു രാജ്. സി.എസാണ് ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. ഡിവിഷൻ കൗൺസിലർ കെ.ബി. ഹർഷൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അനീർ. വി.എ, എസ്.എം.സി ചെയർപേഴ്‌സൻ ഷെറി ഷാജു. എം, എച്ച്.എം ഇൻ-ചാർജ് രാഖി. എൻ.ജി തുടങ്ങിയവർ പങ്കെടുത്തു.