ആലുവ: കടുങ്ങല്ലൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബിനാനിപുരം പൊലീസ് കേസെടുത്തു.
പാലക്കാട് കല്പാത്തി ശിവദം വീട്ടിൽ കലയാണ് (44) മരിച്ചത്. ശ്വാസ തടസവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. 18ന് ഉച്ചയ്ക്ക് രോഗം മൂർച്ഛതോടെ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ച നിലയിലായിലായതിനാൽ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.