
കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സ്‌കൂൾ ഒഫ് ലോജിസ്റ്റിക്‌സും അമിറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തുന്ന എംബിഎ പ്രോഗ്രാമിന്റെ അഡ്മിഷൻ കൗൺസലിംഗ് ഇന്ന് കൊച്ചിയിൽ നടക്കും. മരടിലെ കുണ്ടന്നൂർ പേട്ട റോഡിലുള്ള അബാദ് ന്യൂക്ലിയസ് മാളിന്റെ പത്താം നിലയിലുള്ള സി.ഐ.ഐ സ്റ്റേറ്റ് ഓഫീസിലാണ് കൗൺസലിംഗ്. ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എം.ബി.എ കോഴ്‌സാണ് സി.ഐ.ഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സ് അവതരിപ്പിച്ചിട്ടുള്ളത്. ഡാറ്റാ അനലിറ്റിക്‌സ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഇകോമേഴ്‌സ്, ഓമ്‌നിചാനൽ റീട്ടെയിൽ ആൻഡ് ഗ്ലോബൽ പ്രൊക്യുർമെന്റ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഫുൾടൈം ദ്വിവത്സര പാഠ്യപദ്ധതിയാണിത്.