കൊച്ചി: തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് എതിരെയുള്ള പരാതികളിൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യത് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണിത്. അന്വേഷണം സി.ബി.ഐക്ക് കൈമാറിയിട്ടും പൊലീസ് സമാന്തരമായി അന്വേഷണം നടത്തുന്നുവെന്ന് ആരോപിക്കുന്ന ഹൈറിച്ചിന്റെ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

സർക്കാർ ഉത്തരവ് വന്നിട്ടും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. അന്വേഷണം ഇല്ലാത്ത അവസ്ഥയുണ്ടാകരുതെന്ന് കോടതി പറഞ്ഞു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതുവരെ പരാതി ലഭിച്ചാൽ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതി നിർദ്ദേശം.