കാലടി: മലയാറ്റൂർ - നീലീശ്വരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് വിതരണവും റാങ്ക് ജേതാക്കളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജെ. പോൾ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അവാർഡ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര , ഷാജു തുപ്പത്തി, സെബി കിടങ്ങേൻ, അനിമോൾ ബേബി , ബിജു കണിയാംകുടി, ബാങ്ക് സെക്രട്ടറി പി.വി. ടോമി, കെ.ടി. സലീം, എ.എം.ഏല്യാസ് എന്നിവർ സംസാരിച്ചു.