കൂത്താട്ടുകുളം: ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾ യോഗാദിനം ആചരിച്ചു. രാവിലെ ഏഴുമണിക്ക് പ്രണായാമം ചെയ്ത് സൂര്യനമസ്കാരത്തിലൂടെ ആരംഭിച്ച യോഗാസനങ്ങൾ 8.30ന് സമാപിച്ചു. തുടർന്ന് ചേർന്ന യോഗം കൗൺസിലർ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുനിൽകുമാർ അദ്ധ്യക്ഷനായി. ഷാജി കണ്ണൻ കോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റൻ സജി കുര്യൻ ഡോ. നരേന്ദ്ര ബാബു, സുമേഷ് ശങ്കർ എന്നിവർ സംസാരിച്ചു. മുഖ്യ സംഘാടകൻ അഡ്വ. റെജി എബ്രഹാമിനെ ആദരിച്ചു.