കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ വായനോത്സവം കഥാകാരി കാവ്യ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ഐവർകാല രവികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്. സുരേഷ് ബാബു, ടി.പി. ജയന്തൻ നമ്പൂതിരി, രാജു നാരായണൻ, എൻ.പി. ചന്ദ്രൻ, ടി. സതീഷ് കുമാർ, സജീവ് മാങ്കാല എന്നിവർ സംസാരിച്ചു. വായനോത്സവത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. വീട്ടകവായനാ സദസുകൾ,ബുക്സ്റ്റാൾജിയ, ഓൺലൈൻ പുസ്തകാസ്വാദനം, കുഞ്ഞുണ്ണിക്കൂട്ടം കുട്ടി വായന, റീഡിംഗ് തീയേറ്റർ നാടകവായന, അമ്മ വായന, സ്കൂളുകളിൽ പുസ്തക പ്രദർശനങ്ങൾ, പുസ്തക പ്രകാശനം എന്നിവ നടക്കുമെന്ന് സെക്രട്ടറി കാലടി എസ്. മുരളീധരൻ അറിയിച്ചു.