കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം 698-ാം നമ്പർ പാലക്കുഴ ശാഖാ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജൂൺ 23 ഞായറാഴ്ച രാവിലെ 10ന് പാലക്കുഴ ശാഖാങ്കണത്തിൽ നടക്കും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡണ്ട് പി.കെ. അജിമോൻ, യൂണിയൻ കൗൺസിലർ പി.എം. മനോജ് എന്നിവർ പങ്കെടുക്കും. പി.എൽ. സലിംകുമാറായിരിക്കും റിട്ടേണിംഗ് ഓഫിസർ. എല്ലാ ശാഖാ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ഇൻ ചാർജ് ദീപുരാജൻ അറിയിച്ചു.