കോലഞ്ചേരി: പീഡിയാട്രിക് ന്യൂറോളജി അസോസിയേഷൻ 18-ാമത് സംസ്ഥാന വാർഷികസമ്മേളനം "ചൈൽഡ് ന്യൂറോകോൺ 2024" ഇന്നും നാളെയുമായി കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിൽ നടക്കും. മെഡിക്കൽ കോളേജ് സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. അസോ. മലനാട് ശാഖയുടെയും കോലഞ്ചേരി എം.ഒ.എസ്.സി പീഡിയാട്രിക് മെഡിസിൻ വിഭാഗത്തിന്റെയും സംയുക്ത സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാന, ദേശീയ തലത്തിലുള്ള 175 ശിശുരോഗ വിദഗ്ദ്ധർ സംബന്ധിക്കും. പ്രമുഖ ഡോക്ടർമാർ നയിക്കുന്ന ക്ളാസും വർക്ക് ഷോപ്പുകളുമുണ്ടാകും.