 
ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2024 ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലത്തീഫ് കുഞ്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂൾ പ്രിൻസിപ്പൽ കെ.എം. ബിന്ദു, ഹെഡ്മിസ്ട്രസ് വി.വി. അനിത, കെ.ജെ.യു ഭാരവാഹികളായ എം.എ. ഷാജി, ബോബൻ ബി. കിഴക്കേത്തറ, ശ്രീമൂലം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, ശശി പെരുമ്പടപ്പിൽ, വി. ദിലീപ്കുമാർ, സുരേഷ് മരട്, എം.ജി. സുബിൻ, എസ്.എ. രാജൻ, എം.പി. നിത്യൻ, സി.എസ്. ഷിജു, സന്തോഷ്‌കുമാർ, പി.എസ്. അനിരുദ്ധൻ, ജിഷ ബാബു, അജ്മൽ കാമ്പായി, വിപിൻദാസ് എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കെ.ജെ.യു അംഗങ്ങളുടെ മക്കളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയംനേടിയ ആലുവ ഗവ. ഗേൾസ് ഹൈസ്‌കൂളിനെയും പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയംനേടിയ ഹയർ സെക്കൻഡറി സ്‌കൂളിനെയും എം.ഒ. ജോൺ ആദരിച്ചു.