lions

കൊച്ചി: ലയൺസ് ഇന്റർനാഷ്ണൽ ഡിസ്ട്രിക്ട് 318 സിയുടെ കഴി​ഞ്ഞ സാമ്പത്തി​കവർഷത്തെ ക്ഷേമപദ്ധതികളുടെ സമാപനം ഇന്ന് രാവിലെ 9ന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ലയൺസ് ഗവർണർ ഡോ. ബീന രവികുമാർ അദ്ധ്യക്ഷയായിരിക്കും. പാർപ്പിടം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവും വിദ്യാഭ്യാസ വിശപ്പ് രഹിത പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും ബ്ലഡ് കളക്ഷൻ ബസിന്റെ താക്കോൽദാനം ടി.ജെ. വിനോദ് എം.എൽ.എയും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ലയൺസ് ഗവർണർ ഡോ. ബീന രവികുമാർ, പീറ്റർ സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, കുമ്പളം രവി എന്നിവർ പങ്കെടുത്തു.