കോലഞ്ചേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡി.ഐ.ജി കപ്പിനായി ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങളുടെ ഭാഗമായി പുത്തൻകുരിശ് സബ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് 27ന് നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 8ന് ഡിവൈ.എസ്.പി വി.എ. നിഷാദ്മോൻ ഉദ്ഘാടനം ചെയ്യും. സബ് ഡിവിഷനിലെ 7 ടീമുകൾ പങ്കെടുക്കും.