കോലഞ്ചേരി: കോലഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള വളവിൽ പടർന്നു കയറിയ കാടുകൾ സേവാദൾ വൈ​റ്റ് ആർമിയുടെ നേതൃത്വത്തിൽ വെട്ടിമാറ്റി. ഇവിടെ കാടുകൾ വളർന്നത് മൂലം റോഡിൽ വാഹനഗതാഗതം ദുഷ്‌കരമാകുകയും നിരന്തരമായ അപകടങ്ങളും പതിവായിരുന്നു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ റഷീദ് കാച്ചാംകുഴി അദ്ധ്യക്ഷനായി. കെ.വി. എൽദോ, ജയിംസ് പാറേക്കാട്ടിൽ, കെ.പി. സ്‌കറിയ, വി.എം. ജോർജ് എന്നിവർ സംസാരിച്ചു.