അങ്കമാലി: കർഷകഭേരി അങ്കമാലി ഏരിയാ ശില്പശാല സി.എസ്.എ ഹാളിൽ ഏരിയ ചെയർമാൻ അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ കൺവീനർ പി.അശോകൻ അദ്ധ്യക്ഷനായി. തിരുവോണം പ്രമാണിച്ച് 101 ഏക്കറിൽ പച്ചക്കറി കൃഷിയും 50 ഏക്കർ തരിശുനിലത്ത് പുതിയതായി നെൽകൃഷിയും ആരംഭിക്കാനും 20 ഏക്കർ സ്ഥലത്ത് പുഷ്പ കൃഷി ആരംഭിക്കാനും തീരുമാനിച്ചു പള്ളിയാക്കൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി എം.പി. വിജയൻ, അഡ്വ. കെ. തുളസി, ടി.ഐ. ശശി, കെ.പി. റെജിഷ്, അഡ്വ. ബിബിൻ വർഗീസ്, സി.എൻ. മോഹനൻ, സച്ചിൻ ഐ. കുര്യാക്കോസ്, ജിഷ ശ്യാം എന്നിവർ സംസാരിച്ചു.