അങ്കമാലി: അങ്കമാലിബ്ലോക്ക് റൈറ്റേഴ്‌സ്‌ ഫോറത്തിന്റെനേതൃത്വത്തിൽ വായനാവാരാഘോഷവും കവിയരങ്ങും ഇന്ന് 3.30 ന് സി. എസ്. എ. ആഡിറ്റോറിയത്തിൽ നടക്കും. വായനാവാരാഘോഷംറോജി എം.ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. റൈറ്റേഴ്‌സ്‌ ഫോറം ഡയറക്ടർ ടോംജോസ് അദ്ധ്യക്ഷനാകും. കവി ഡോ. സുരേഷ് മൂക്കന്നൂർ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. കവിയരങ്ങിൽ അങ്കമാലിയിലും സമീപ പ്രദേശങ്ങളിലുള്ള കവികൾ സ്വന്തം രചനകൾ അവതരിപ്പിക്കുമെന്ന് കൺവീനർ ടി. എം. വർഗീസ് അറിയിച്ചു.