
ആമ്പല്ലൂർ: എൻ.സി ദിവാകരൻ രചിച്ച കവിതാസമാഹാരമായ 'സ്വപ്ന മഴ' സാഹിത്യകാരനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലംകോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ അദ്ധ്യക്ഷനായി. പ്രൊഫ. ആമ്പല്ലൂർ അപ്പുക്കുട്ടൻ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. എം.വി. ഗോപാലകൃഷ്ണൻ പുസ്തകപരിചയം നടത്തി.
അഡ്വ. ജിൻസൺ വി. പോൾ, ഗോകുൽ കൃഷ്ണ, ഹൈറൂന്നിസ ഷാമൽ എന്നിവരെ ആദരിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, കെ.എൻ ഗോപി, ടി. കെ മോഹനൻ, കെ.പി ഷാജഹാൻ, എ.ആർ. മോഹനൻ, കെ.കെ. നന്ദനൻ, അനൂപ് ദാസ് എന്നിവർ പങ്കെടുത്തു.