വെപ്പിൻ: കരൾ രോഗബാധിതയായ യുവതിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ സഹായം തേടുന്നു. ഞാറക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ നികത്തിതറ പുരുഷന്റെ മകൾ പ്രിയ (23) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ളത്. കരൾമാറ്റ ശസ്ത്രക്രിയക്ക് ആശുപത്രിയിൽ മാത്രം 27 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. അമ്മ കരൾ പകത്തുനൽകാൻ തയ്യാറാണെങ്കിലും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാത്ത നിലയിലാണ്. വികലാംഗനായ പിതാവും സഹോദരനുമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയതുക സമാഹരിക്കുക സാദ്ധ്യമല്ല.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ ചെറിയാൻ വാളൂരാൻ, വാർഡ് മെമ്പർ സജീഷ് മങ്ങാടൻ എന്നിവർ ചേർന്ന് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പർ: 40736101059836 (കേരള ഗ്രാമീൺ ബാങ്ക് മാലിപ്പുറം ശാഖ),​ ഐ.എഫ്.എസ്.സി: KLGB0040736.