വൈപ്പിൻ : വൈപ്പിൻ ​​​- പള്ളിപ്പുറം സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി കാന പൊളിച്ചപ്പോൾ കക്കൂസ് മാലിന്യം കണ്ടെത്തി. എളങ്കുന്നപ്പുഴ വളപ്പ് വടക്കോട്ടുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് കാനയിൽ മാലിന്യം കണ്ടെത്തിയത്. സമീപമുള്ള കെട്ടിടത്തിലെ കക്കൂസ് കുഴൽ കാനയിലേക്ക് തുറന്ന് വെച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പൊതുമരാമത്ത് അധികൃതർ പരിശോധന നടത്തി.