വൈപ്പിൻ: അയ്യമ്പിള്ളി എസ്.പി മുഖർജി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വീട്ടുമുറ്റ പുസ്തക വിതരണം തുടങ്ങി. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. എസ്.രാധാകൃഷ്ണൻ, കെ.കെ. ഡിലിറ്റിന്റെ വസതിയിൽ എത്തി പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 100 വീടുകളിലാണ് പുസ്തകം എത്തിച്ചു നൽകുന്നത്. ലൈബ്രറി ഭാരവാഹികളായ എൻ.എസ്. സൂരജ്, എം.സി. പവിത്രൻ, മിനി ഭർത്തൃഹരി എന്നിവർ സംസാരിച്ചു.