കൊച്ചി: കൊച്ചി റീജിയണൽ പി.എഫ് കമ്മിഷണർ പെൻഷൻ അദാലത്ത് ജൂലായ് 10ന് ഓൺലൈൻ മീറ്റ് വഴി വൈകിട്ട് മൂന്നുമുതൽ നടത്തും. പങ്കെടുക്കേണ്ടവർ യു.എ.എൻ പി.എഫ് അക്കൗണ്ട് നമ്പർ, പി.പി.ഒ നമ്പർ, മൊബൈൽനമ്പർ, ആധാർനമ്പർ, ഇമെയിൽ ഐ.ഡി, പരാതി വിശദാംശങ്ങൾ എന്നിവ സഹിതം 30 നകം pro.pfkochi@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിഷയത്തിൽ 'പെൻഷൻ അദാലത്ത് ' എന്ന് രേഖപ്പെടുത്തണം.