yoga-paravur
മുനമ്പം മുസിരിസ് ബാച്ചിൽ നടന്ന യോഗ ക്ളാസ്

പറവൂർ: 22 കേരള ബറ്റാലിയൻ എൻ.സി.സി ഏലൂർ, മാല്യങ്കര എസ്.എൻ.എം കോളേജ്, നെപ്റ്റ്യൂൺ വാർട്ടർ സ്പോർട്സ് മുനമ്പം എന്നിവയുടെ നേതൃത്വത്തിൽ മുനമ്പം മുസിരിസ് ബീച്ചിൽ യോഗാ ക്ളാസ് സംഘടിപ്പിച്ചു. എൻ.സി.സി അഡ്മിനിസ്ട്രീവ് ഓഫീസർ മേജർ ഡ്വീൻ പോൾ ഉദ്ഘാടനം ചെയ്തു. എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷയായി. യു.സി കോളേജ് അദ്ധ്യാപകനും അസോസിയേറ്റ് എൻ.സി.സി ഓഫീസറുമായ മേജർ നാരായണൻ, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ലെഫ്. ജെ. അഖിൽ എന്നിവർ സംസാരിച്ചു. യോഗാചാര്യൻ ഉപേന്ദ്ര യോഗാക്ളാസിന് നേതൃത്വം നൽകി.

മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന യോഗാദിനാചരണം യോഗ പരിശീലക വി.എസ്. ദിവ്യ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാനേജർ പ്രാെഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, ജെ. ലക്ഷ്മി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റോവർ റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. റോവർ സ്കൗട്ട് ലീഡർ എം.എസ്. ജയേഷ്, റേഞ്ചർ ലീഡർ അരുണിമ ആനന്ദ് എന്നിവർ നേതൃത്വം നൽകി.

മാല്യങ്കര എസ്.എൻ.എം കോളേജ് എൻ.എസ്.എസ്. യൂണിറ്റും യോഗാക്ളബും സംയുക്തമായി യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത ഉദ്ഘാടനം ചെയ്തു. ഡോ. വി.സി. രശ്മി, സി.പി. സുനിൽകുമാർ, മുഹമ്മദ് സാബിത്ത്, അദ്വൈത കെ. ജോഷി, വി.എ. അഭിരാമി എന്നിവർ സംസാരിച്ചു. സി.പി. ജയകിഷൻ യോഗ പരിശീലനം നൽകി.

ബി.ജെ.പി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗാദിനാചരണം ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ദിലീപ് അദ്ധ്യക്ഷനായി ഇ.എസ്. പുരുഷോത്തമൻ, സോമൻ ആലപ്പാട്ട്, രാജു മാടവന എന്നിവർ സംസാരിച്ചു. സാരംഗ് വിനീഷ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. വരാപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗാദിനാചരണം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വത്സല ബാലൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. നിർമ്മൽ യോഗ പരിശീലിപ്പിച്ചു.