sevabha

പെരുമ്പാവൂർ: സേവാഭാരതി പെരുമ്പാവൂർ, വെങ്ങോല, വാഴക്കുളം സമിതികൾ, മഹിളാ സമന്വയവേദി, പെരുമ്പാവൂർ ക്ഷേത്ര ഉപദേശ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാദിനാചരണം പെരുമ്പാവൂർ ധർമ ശാസ്താ ക്ഷേത്രം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഡോ: കെ.മീര ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷനായി. ഡോക്ടർ ബി. രാജീവ് യോഗദിന സന്ദേശം നൽകി. എം.ബി..സുരേന്ദ്രൻ, ടി. ജവഹർ, ക്ഷേത്രം മാനേജർ പ്രണവ് രവീന്ദ്രൻ, സേവാഭാരതി പെരുമ്പാവൂർ സെക്രട്ടറി സുരേഷ് വാരിയർ, വാഴക്കുളം സേവാഭാരതി പ്രസിഡന്റ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. സനജ സുഭാഷ് യോഗ പരിശീലനം നൽകി.