okkal-school
ടി.എൻ. വി.വായനശാലയുടെ ആഭിമുഖ്യത്തിൽ, ദക്കൽ ശ്രീനാരായണസ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് എഴുതി നിക്ഷേപിക്കുന്നു.

പെരുമ്പാവൂർ: ഒക്കൽ ടി.എൻ.വി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനദിനത്തോടനുബന്ധിച്ച് ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിനി പീതൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ജയൻ, എം.വി. ബാബു, കെ. അനുരാജ് എന്നിവർ സംസാരിച്ചു. എഴുത്തുപെട്ടിയിൽ കുട്ടികൾ നിക്ഷേപിക്കുന്ന മികച്ച പുസ്തക ആസ്വാദനക്കുറിപ്പിന് സമ്മാനങ്ങൾ നൽകും.