guru-muni

പെരുമ്പാവൂർ: ഗുരു മുനി നാരായണ പ്രസാദ് രചിച്ച അറിവിന്റെ ആദ്യപാഠങ്ങൾ എന്ന ഗ്രന്ഥത്തെ അധീകരിച്ച് കോട്ടയം ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ നടത്തിയ പരീക്ഷയുടെ കുന്നത്തുനാട് താലൂക്കിലെ പരീക്ഷ കോ ഓർഡിനേറ്റർ ആയ എം.ബി.രാജന് പുരസ്‌കാരം നൽകി ആദരിച്ചു. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ പുരസ്‌കാരം നൽകി. നാരായണ ഗുരുകുലത്തിന്റെ സ്ഥാപക ദിനാഘോഷ ചടങ്ങിലാണ് ശ്രീ നാരായണ ഗുരു ഹോം സ്റ്റഡി സെന്ററിന് വേണ്ടി പുരസ്‌കാരം കൈമാറിയത്.