1

പള്ളുരുത്തി: ബി.ജെ.പി പള്ളുരുത്തി മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഹാളിൽ നടന്ന യോഗാ ദിനാചരണം സംസ്ഥാന സമിതിയംഗം വി. കെ. സുദേവൻ ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ അനിൽകുമാർ നേതൃത്വം നൽകി. കെ. കെ. റോഷൻ കുമാർ, പി. എസ്. സുദേഷ്‌കുമാർ, എം.ആർ.ദിലീഷ് കുമാർ, സലില അശോകൻ, പി.ആർ.രഞ്ജിത്ത്, എം. എൻ. സജീവൻ എന്നിവർ സംബന്ധിച്ചു.