
ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ നേതൃത്വയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷനായി. കേരളത്തിലെ എയിംസ് വെള്ളൂരിൽ ന്യൂസ്‌പ്രിന്റ് നഗറിൽ അനുവദിക്കണമെന്ന് യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, പി.കെ. വേണുഗോപാൽ, യു.എസ്.പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, സജി, അച്ചു ഗോപി തുടങ്ങിയവർ സംസാരിച്ചു.