sndp

പെരുമ്പാവൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. ആനന്ദ് ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, ടി.എസ്. ജയൻ,​ സുനിൽ പാലിശേരി എന്നിവർ നിർവഹിച്ചു , യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.എസ്. മഹേഷ്,​ വൈസ് പ്രസിഡന്റ് അഖിൽ ബാബു എന്നിവർ സംസാരിച്ചു.