പള്ളുരുത്തി: അബ്​ദുല്ല മട്ടാഞ്ചേരിയുടെ ‘അലൻ അതായിരുന്നു അവ​ന്റെ പേര്​’ നോവൽ പ്രകാശനത്തോടനുബന്ധിച്ച്​ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്കായി പുരോഗമന കലാസാഹിത്യ സംഘം പള്ളുരുത്തി ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നാളെ നടക്കും. ഇ.കെ സ്​ക്വയറിൽ ഉച്ചക്ക്​ രണ്ടിന്​ ചിത്രകാരി നിത സുധീർ ഉദ്​ഘാടനം ചെയ്യും. വിദ്യാർഥികൾ ഒന്നര മണിയോടെ എത്തിച്ചേരണമെന്ന്​ സംഘാടക സമിതി ചെയർമാൻ കാഥികൻ ഇടക്കൊച്ചി സലിംകുമാർ, കൺവീനർ വി.പി മിത്രൻ പ്രോഗ്രാം കമ്മറ്റി കൺവീനർ ചന്ദ്രബാബു മാസ്​റ്റർ എന്നിവർ അറിയിച്ചു. പുസ്​തക പ്രകാശനം വൈകിട്ട്​ 5.30ന്​ സിനിമ സംവിധായകൻ വിനയൻ നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, കെ.ജെ മാക്​സി എം.എൽ.എ, എ.ഡി.ജി.പി എം.ആർ അജിത്​കുമാർ, പ്രൊഫ. കെ.വി തോമസ്​, എം.വി ബെന്നി തുടങ്ങിയവർ പ​ങ്കെടുക്കും.