കാലടി: കാഞ്ഞൂർ പുതിയേടം പയ്യപ്പിള്ളി വീട്ടിൽ അരുൺ ജോർജി(28)നെ ആറ് മാസത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി. ഐ. ജി. പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, വീട് കയറിയുള്ള അതിക്രമം, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ കാലടി രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.