1

പള്ളുരുത്തി: പബ്ളിക്ക് ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള മരുന്ന് പെട്ടിയിൽ നിക്ഷേപിച്ചിട്ടുള്ള നാലായിരം രൂപയുടെ വിലവരുന്ന മരുന്നുകൾ പ്രസിഡന്റ് വി. പി ശശി, കൗൺസിലംഗം ടി. കെ സുധീറും ചേർന്ന് പള്ളുരുത്തി ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ആശുപത്രി സൂപ്രണ്ടിന് കൈമാറി. രണ്ട് മാസം മുൻപ് തുടക്കമിട്ട ഈ സംരംഭത്തിലൂടെ ഏകദേശം പതിനാറായിരം രൂപയുടെ പാഴായി പോകുമായിരുന്ന മരുന്ന് ആശുപത്രിക്ക് നൽകി.