lotery
കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാ കൺവെൻഷൻ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു ) ജനറൽ സെക്രട്ടറി ടി.ബി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരള ഭാഗ്യക്കുറിയെ തകർക്കുന്ന സമാന്തര സമ്മാന കൂപ്പൺ നറുക്കെടുപ്പ് നിയമം മൂലം തടയണമെന്ന് കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജൂൺ 29, 30 തീയതികളിൽ ജില്ലയിൽ ഈ മേഖലയിലെ മുഴുവൻ സംഘടനകളെയും അണിനിരത്തി സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തും. ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു ) സംസ്ഥാന ജനറൽ സെക്രട്ടറി ടി.ബി. സുബൈർ ഉദ്ഘാടനം ചെയ്തു
ജില്ലാ ചെയർമാൻ ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എ.എ. അൻഷാദ്, ജോർജ് കോട്ടൂർ (കെ.ടി.യു.സി.എം) ബാബു കടമക്കുടി (എ.ഐ.ടി.യു.സി ), ബേബി തോമസ് (ഐ.എൻ.ടി.യു.സി ), പി.എസ്. മോഹനൻ, എസ്. അഫ്‌സൽ (സി.ഐ.ടി.യു ) എന്നിവർ സംസാരിച്ചു.