മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇൻഡ്യ റീജിയൺ വാർഷിക സമ്മേളനം മൂവാറ്റുപുഴ പണ്ടപ്പിള്ളി ജേക്കബ്സ് കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന റീജിയണിലെ 150 ക്ലബുകളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും. ബിസിനസ് സെഷൻ, പുരസ്കാര വിതരണം, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം എന്നിവ നടക്കും. 20 കോടിയുടെ സേവന പദ്ധതികളാണ് ഈ വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. റീജിയണൽ ഡയറക്ടർ ഡോ. സാജു എം. കറുത്തേടം, ചെയർമാൻ എം.എം. ബാബു, കൺവീനർ വാവച്ചൻ മർക്കോസ്, വർഗീസ് ഉമ്മൻ,ബേബി മാത്യു, ബിനോയി ടി. ബേബി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.